യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യം: ലാൻഡറിൽ നിന്നുള്ള ചന്ദ്രന്റെ ആദ്യ ചിത്രമെത്തി

ദുബായ്- ലാൻഡർ ചന്ദ്രന്റെ ആദ്യ ചിത്രം അയച്ചു. യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വഹിക്കുന്ന ലാൻഡറിൽ നിന്നാണ് ചിത്രം എത്തിയത്. ഏപ്രിൽ അവസാനത്തോടെ റോവർ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവറൽ സ്റ്റേഷനിൽനിന്ന് കഴിഞ്ഞ വർഷം ഡിസംബർ 11നാണ് ലാൻഡർ വിക്ഷേപിച്ചത്. 10 ലക്ഷം കി.മീ സഞ്ചരിച്ച് കഴിഞ്ഞ ആഴ്ചയാണ് ലാൻഡർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.

Tags

Latest News