നടന്നു പോകുന്നതിനിടെ മാന്‍ഹോളില്‍ വീണയാളെ രക്ഷിച്ചു

ദമാം - അല്‍കോബാറില്‍ മാന്‍ഹോളില്‍ വീണയാളെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാള്‍ മാന്‍ഹോളില്‍ വീണത്. ഇതേ കുറിച്ച് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു.  പരിക്കുകളില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സൗദി പൗരനും മകനും ഓടിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫിന് വടക്ക് അല്ലന്‍സിയാത്തില്‍ സൗദി പൗരനും മകനും ഓടിച്ച വാഹങ്ങള്‍ കൂട്ടിയിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. അല്ലന്‍സിയാത്തിലെ ജനവാസ കേന്ദ്രത്തിലെ ജംഗ്ഷനിലാണ് അപകടം. അമിത വേഗതയില്‍ എത്തിയ കാറും മറ്റൊരു റോഡില്‍ നിന്ന് എത്തിയ പിക്കപ്പും ജംഗ്ഷനില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ സൗദി പൗരനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഭദ്രമാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News