ഹംസ യുസഫ് സ്‌കോട്ട്‌ലന്‍ഡ് പ്രഥമ മന്ത്രിയായി; ഹിതപരിശേധന നടത്തും

എഡിന്‍ബര്‍ഗ്- സ്‌കോട്ട്‌ലന്‍ഡിന്റെ ആറാമത്തെ പ്രഥമ മന്ത്രിയായി ഹംസ യൂസഫ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ 128 ല്‍ 71 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹംസയുടെ വിജയം.
ഇതോടെ സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ക്കാര്‍  തലവനായിരിക്കയാണ് ഹംസ യൂസഫ്. വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നുള്ള ആദ്യ നേതാവായ അദ്ദേഹം യു.കെയിലെ ഒരു പ്രധാന പാര്‍ട്ടിയെ നയിക്കുന്ന ആദ്യത്തെ മുസ്ലിമാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ സാമൂഹിക നീതി കാബിനറ്റ് സെക്രട്ടറിയായ ഷോണ റോബിസണ്‍ ഹംസ യൂസഫിന്റെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററാകും.
കഴിഞ്ഞ മാസം രാജിവെച്ച നിക്കോള സ്റ്റര്‍ജന് പകരക്കാരനായാണ് ഹംസ യുസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
എട്ട് വര്‍ഷത്തിലേറെയായി അധികാരത്തിലിരുന്ന ശേഷം സ്‌കോട്ട്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ആദ്യ മന്ത്രി എന്ന നിലയില്‍ ചൊവ്വാഴ്ച രാവിലെ സ്റ്റര്‍ജന്‍ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയും അവരായിരുന്നു.
ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം, പ്രധാനമന്ത്രി ഋഷി സുനക് ഫോണില്‍ വിളിച്ച് യൂസഫിനെ അഭിനന്ദിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റൊരു ഹിതപരിശോധന നടത്തുമെന്ന് ഹംസ യൂസഫ് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് സ്വതന്ത്രമായാല്‍  ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാനാകുമെന്ന് പറഞ്ഞു,
സ്‌കോട്ട്‌ലന്‍ഡിനെ സമ്പന്നമാക്കുമെന്ന് അദ്ദേഹം തന്റെ വിജയ പ്രസംഗത്തില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന നേതൃ തിരഞ്ഞെടുപ്പിലാണ് സ്‌കോട്ട്‌ലന്‍ഡിലെ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ തലവനായി ഹംസ യുസുഫ് തെരഞ്ഞെടുക്കപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News