ബസപകടം: അഖബ റോഡ് അടച്ചു, ബസ് കത്തിയത് ആഘാതം കൂട്ടി

അബഹ- അസീറിന് വടക്ക് അഖബ ശഅറില്‍ ഉംറ ബസ് മറിഞ്ഞുണ്ടായ അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗതം നിലച്ചു. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്.
മക്കയിലേക്ക് പുറപ്പെട്ട ബസ് മഹായില്‍ ചുരത്തില്‍വെച്ച് ബ്രേക്ക് പൊട്ടി സമീപത്തെ പാലത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചത് ദുരന്തത്തിന്റെ കാഠിന്യം കൂട്ടി. ഇന്നലെ വൈകുന്നേരത്താണ് അപകടം. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്.


സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും മറ്റ് സുരക്ഷാ വിഭാഗങ്ങളും പാഞ്ഞെത്തി രക്ഷാദൗത്യത്തിലേര്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് അഖബ അടച്ചിട്ടിരിക്കുകയാണ്. രക്ഷാദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം റോഡ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 40 വര്‍ഷം മുമ്പ് പണിത 14 കിമീ റോഡാണ് അഖബ ശഅര്‍. പര്‍വതങ്ങള്‍ തുരന്നുണ്ടാക്കിയ റോഡില്‍ 11 തുരങ്കങ്ങളും 32 പാലങ്ങളുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News