Sorry, you need to enable JavaScript to visit this website.

തളര്‍ത്താനാവാത്ത മനസ്സുണ്ട്, അതുമതി; രാഹുലിനെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

കണ്ണൂര്‍- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധിയെ വാഴ്ത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവിന്ദ്രന്റെ മകന്‍ അഡ്വ.രൂപേഷ് പന്ന്യന്‍ വീണ്ടും. രൂപേഷ് ഫേസ് ബുക്കില്‍ എഴുതിയെ രാഹുലിനെ കുറിച്ചുള്ള കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. രാഹുല്‍ പ്രതീക്ഷയുടെ പൊന്‍വെളിച്ചമാണെന്ന് രൂപേഷ് നേരത്തെയും കുറിപ്പ് എഴുതിയിട്ടുണ്ട്.
രൂപേഷിന്റെ പുതിയ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട രാഹുൽ ...

അങ്ങൊരു സുന്ദരനായിരിക്കാം...

പക്ഷെ
സുന്ദരനായ അങ്ങയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ അങ്ങയ്ക്ക് കാണാനാകില്ല രാഹുൽ ....

നെഹ്റു കുടുംബത്തിലെ
ഇളം മുറക്കാരനായതു
കൊണ്ട്
അങ്ങയോടിഷ്ടം കൂടുന്നവരുണ്ടാകാം...

പക്ഷെ
ഞങ്ങൾക്കും കുടുംബമുണ്ടെന്നത് മറന്ന് അങ്ങയുടെ കുടുംബത്തെ നോക്കി അങ്ങയെ ഇഷ്ടപ്പെടുന്നവരുടെ
കൂട്ടത്തിലും
ഞങ്ങളെ കാണില്ല രാഹുൽ....

പട്ടുമെത്തയിൽ
പിറന്നു വീണ അങ്ങ് ...
കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു നീങ്ങിയപ്പോൾ...
ആ നിശ്ചയദാർഡ്യത്തിനു മുന്നിൽ പകച്ചു പോകാത്തവരായി ആരുമുണ്ടാകില്ല രാഹുൽ ...

മുതലാളിമാരോടെന്നും
കലഹിച്ചു നടക്കുന്ന
അങ്ങയെ കാണുമ്പോൾ....
മുതലാളിമാരോടിഷ്ടം
കൂടി മുതലാളിമാരുടെ കാരുണ്യത്താൽ മക്കളെ വളർത്തുന്ന നേതാക്കളെ മാത്രം കണ്ടു ശീലിച്ച ഞങ്ങൾ
എങ്ങിനെ
അത്ഭുതപ്പെടാതിരിക്കും രാഹുൽ ...

സൂറത്തിലെ ഒരു കോടതി വിധിയിലൂടെ അങ്ങ് അയോഗ്യനാക്കപ്പെട്ടപ്പോൾ...
ഞങ്ങളുടെ മനസ്സിൽ അങ്ങ് കൂടുതൽ യോഗ്യനാകുകയായിരുന്നു രാഹുൽ....

മുതുകിൽ ഭാരം തോന്നുന്ന ഒരു ബാഗും തൂക്കി
അങ്ങ് നടന്നു പോകുന്നത്
ചാനലിലൂടെ കാണുമ്പോഴെങ്കിലും...
ബാഗു പിടിക്കാനാളെ കൂട്ടി നേതാവായി നടക്കുന്നവരുടെ
തല ഇത്തിരിയെങ്കിലും കുനിഞ്ഞു പോയിട്ടുണ്ടാകുമെന്ന് വെറുതെ മോഹിച്ചു പോകുന്നു ഞങ്ങൾ രാഹുൽ ...

ജയിലറക്കുള്ളിലായാലും
തളരാതെ പൊരുതും എന്ന് അങ്ങ് പറയുമ്പോൾ ....
Adjustment കൾ മാത്രം കണ്ടു ശീലിച്ച ഞങ്ങൾക്ക് മുന്നിലേക്ക്
No compromise എന്ന് എഴുതി ചേർക്കുകയായിരുന്നു അങ്ങ് രാഹുൽ ....

വെളിയം ഭാർഗ്ഗവനിലൂടെ ഞങ്ങൾ കണ്ടു ശീലിച്ച No compromise എന്ന പദം അങ്ങയിലൂടെ വീണ്ടും
കേൾക്കുമ്പോൾ....
ഒരിക്കലും compromise
ചെയ്യാത്ത പഴയ Comrade ആയി മാറുകയായിരുന്നു ഞങ്ങൾ രാഹുൽ ....

അങ്ങയെ Like
ചെയ്തതിൻ്റെ പേരിൽ
ഞങ്ങളെ Unlike ചെയ്താലും....
ഭയവും വിധേയത്വവും
കൊണ്ട് Compromise ചെയ്യുന്നവരെ Share ചെയ്യാൻ
ഞങ്ങളെ കിട്ടില്ല രാഹുൽ ...

Bell Button ഉം Unlike ഉം നോക്കിയല്ല ഞങ്ങൾ കമ്മ്യൂണിസ്റ്റായത് രാഹുൽ....

Comment കളും
Command കളും കാട്ടി ഞങ്ങളെ ഭയപ്പെടുത്താനാവില്ല
ആർക്കും രാഹുൽ....

അങ്ങയിലെ പോരാട്ട വീര്യവും സത്യസന്ധതയും ഇഷ്ടപ്പെടുന്നതു കൊണ്ട് ഞങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റല്ലാതാകില്ല രാഹുൽ ...

അധികാരത്തിനും അധിക സുഖത്തിനുമായി മാത്രം
നൂലിൽ
കോർത്ത് കെട്ടി കമ്യൂണിസ്റ്റായവരെ കണ്ടില്ലെന്ന് നടിച്ച്..

ഭയവും വിധേയത്വവും ഇല്ലാത്തവരുടെ ഒരു കാലം വരുമെന്നു പ്രതീക്ഷിച്ച് മരണം വരെ ഞങ്ങൾ കമ്യൂണിസ്റ്റായിരിക്കും രാഹുൽ...

അങ്ങനെയൊരു കാലം വന്നാൽ...

അന്ന് നമ്മളും അങ്ങയെ
പോലെ പറയും....

'No Compromise '
എന്ന്....

Compromise കളും
Adjustment കളുമില്ലാത്ത
ആ ഒരു കാലത്തിനായുള്ള
പോരാട്ടത്തിന് .....

എം.പിയും പ്രധാനമന്ത്രിയുമാകേണ്ട...

അയോഗ്യത കൊണ്ട്
തളർത്താനാവാത്ത ഒരു
മനസ്സ് മതി ...

അത്
അങ്ങേയ്ക്ക് ആവോളമുണ്ട്
രാഹുൽ ...

 

Latest News