അമേരിക്കയെ ഞെട്ടിച്ച് സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്, മൂന്ന് കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് - അമേരിക്കയിലെ ടെനിസിയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു.  നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ടെനിസിയിലെ നാഷ് വില്ലിയിലെ സ്‌കൂളിലെത്തിയ ആയുധധാരിയായ യുവതിയാണ്  മൂന്ന് കുട്ടികളെയും മൂന്ന് ജീവനക്കാരെയും വെടിവെച്ച് കൊന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയായ യുവതി കൊല്ലപ്പെട്ടതായാണ് വിവരം. 28 വയസ്സുള്ള ട്രാന്‍സ് ജെന്‍ഡറായ  ഔറേഡ ഹാലി എന്ന യുവതിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലിസ് പുറത്ത് വിടുന്ന വിവരം. കൊല്ലപ്പെട്ട മൂന്ന് കുട്ടികളും ഒന്‍പത് വയസ്സില്‍ താഴെയുള്ളവരാണ്. ഇരുനൂറോളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News