Sorry, you need to enable JavaScript to visit this website.

ട്വന്റി20യില്‍ റെക്കോര്‍ഡ് ചെയ്‌സ്, ദക്ഷിണാഫ്രിക്ക നേടിയത് 260 റണ്‍സ്

സെഞ്ചൂറിയന്‍ - ട്വന്റി20 ഇന്റര്‍നാഷനലിലെ റെക്കോര്‍ഡ് ചെയ്‌സുമായി ദക്ഷിണാഫ്രിക്ക. വെസ്റ്റിന്‍ഡിസ് അടിച്ചെടുത്ത അഞ്ചിന് 258 ഏഴു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജോണ്‍ ചാള്‍സിന്റെയും (46 പന്തില്‍ 118) തകര്‍പ്പന്‍ സെഞ്ചുറിയാണ് വിന്‍ഡീസിനെ വന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്വിന്റന്‍ ഡികോക്കിലൂടെ (44 പന്തില്‍ 100) ദക്ഷിണാഫ്രിക്ക മറുപടി നല്‍കി. 
ബ്രാന്‍ഡന്‍ കിംഗിനെ (1) മൂന്നാമത്തെ പന്തില്‍ നഷ്ടപ്പെട്ട ശേഷമാണ് വിന്‍ഡീസ് വെടിക്കെട്ട് തുടങ്ങിയത്. കയ്ല്‍ മയേഴ്‌സും (27 പന്തില്‍ 51) ചാള്‍സും പത്തോവറില്‍ 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ചാള്‍സ് 23 പന്തില്‍ അര്‍ധ ശതകവും 47 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. മയേഴ്‌സ് 24 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. റൊമാരിയൊ ഷെപ്പേഡ് (18 പന്തില്‍ 41 നോട്ടൗട്ട്) ഒടുക്കവും ആഘോഷമാക്കി. 
കൂടുതല്‍ മൃഗീയമായിരുന്നു പ്രോട്ടിയേഴ്‌സിന്റെ മറുപടി. ഡി കോക്കും റീസ ഹെന്‍ഡ്രിക്‌സും 10.4 ഓവറില്‍ 152 റണ്‍സിന്റെ ഉറച്ച അടിത്തറയിട്ടു. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അയ്ദന്‍ മാര്‍ക്‌റമും (21 പന്തില്‍ 38 നോട്ടൗട്ട്) ഹെയ്ന്റീഷ് ക്ലാസനും (7 പന്തില്‍ 16 നോട്ടൗട്ട്) വിജയം ഉറപ്പാക്കി. 
ദക്ഷിണാഫ്രിക്കയുടെ സിസാന്ദ മഗാല നാലോവറില്‍ വഴങ്ങിയത് 67 റണ്‍സാണ്. മാര്‍ക്കൊ യാന്‍സന് മൂന്നും വെയ്ന്‍ പാര്‍ണലിന് രണ്ടും വിക്കറ്റ് കിട്ടി. വിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്ടറല്‍ ഒരോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്തു. ഒഡിയന്‍ സ്മിത്ത് രണ്ടോവറില്‍ 36 റണ്‍സും.
 

Highest successful T20I run chases

259/4 (18.5 overs): South Africa v West Indies, Centurion, March 26, 2023
246/4 (19.4 overs): Bulgaria v Serbia, Sofia, June 26, 2022
245/5 (18.5 overs): Australia v New Zealand, Auckland, February 16, 2018
236/6 (19.2 overs): West Indies v South Africa, Johannesburg, January 11, 2015
230/8 (19.4 overs): England v South Africa, Mumbai, March 18, 2016
229/4 (19.3 overs): Bulgaria v Serbia, Sofia, June 24, 2022
226/5 (19.1 overs): England v South Africa, Centurion, February 16, 2020
215/5 (19.4 overs): Bangladesh v Sri Lanka, Colombo, March 10, 2018
212/3 (19.1 overs): South Africa v India, Delhi, June 9, 2022
211/4 (19.1 overs): India v Sri Lanka, Mohali, December 12, 2009
211/6 (19.2 overs): Australia v India, Mohali, September 20, 2022

Latest News