Sorry, you need to enable JavaScript to visit this website.

ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി

ദോഹ-ഖത്തറിലെ അൽമൻസൂറ, ഏരിയയിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ കെട്ടിട അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ അപകടത്തിൽ  മരണപെട്ട മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി അബു. ടി. മാദുട്ടിയുടെ മൃതദേഹമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്നും കണ്ടെടുത്തത്. കെട്ടിടം തകർന്നതിന് ശേഷം  ഇദ്ദേഹവുമാമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതോടെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം ആറായി. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്ന അച്ചപ്പു, ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂർ, ചന്ദക്കുന്ന് സ്വദേശി ഫൈസൽ കുപ്പായി(49), പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിലിൽ (44),   ജാർഖണ്ഡിൽ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സൻ (26), ആന്ധ്രാപ്രദേശിലെ ചിരാൻപള്ളി സ്വദേശി ശൈഖ് അബ്ദുൽനബി ശൈഖ് ഹുസൈൻ (61) എന്നിവരാണ് ഇതുവരെ മരണപെട്ട ഇന്ത്യക്കാർ.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങൾ ലഭിച്ചത്. എംബസി അപ്പക്‌സ് ബോഡി നേതാക്കൾ, കൾച്ചറൽ ഫോറം ജനസേവന വിഭാഗം, കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റി, ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകളുടെ   നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബി- റിംഗ് റോഡ് ലുലു എക്സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകർന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അപകടത്തിൽ ഏഴോളം പേർക്ക് പരിക്കുപറ്റിയതായാണ് ആഭ്യന്തരമന്ത്രാലയം ആദ്യം സ്ഥിരീകരിച്ചിരുന്നത്. പിന്നീട് 2 സ്ത്രീകളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവർ ചികിത്സയിലാണ്. കെട്ടിടത്തിൽ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. അപകടം നടന്നയുടൻ ഖത്തർ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകി.
 

Latest News