വീട്ടില്‍ കളിക്കാന്‍ വരുന്ന ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

വടകര- ബാലികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 61 കാരന് 20  വര്‍ഷം കഠിന തടവും നാല് ലക്ഷത്തി ഇരുപത്തി അയ്യാരിരം രൂപ പിഴയും ശിക്ഷ  വിധിച്ചു. നരിപ്പറ്റ ഉള്ളിയോറ ലക്ഷം വീട് കോളനിയിലെ സിദ്ദാര്‍ത്ഥനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷച്ചത്. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.  2018  ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോകുമായിരുന്ന ബാലികയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. ബാലിക പന്നീട് ചില്‍ഡ്രണ്‍സ് ഹോമിലെ കൗണ്‍സിലിംഗിനിടയിലണ് പീഡിപ്പിച്ച കാര്യം പറഞ്ഞത്. കുറ്റിയാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ സി ഐ എം പി വിനീഷ്‌കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസക്യൂഷന് വേണ്ടി പി ജെതിന്‍ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News