Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅ്ദനി വിഷയം നിയമസഭ ചര്‍ച്ചക്കെടുക്കാത്തത് സംഘ്പരിവാര്‍ ഭീതി കാരണം-പി.ഡി.പി

കണ്ണൂര്‍-മഅദനി വിഷയം  നിയമസഭ ചര്‍ച്ചക്കെടുക്കാത്തത് സംഘ് പരിവാര്‍ഭീതിമൂലമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ആരോപിച്ചു.  കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഈ രാഷ്ട്രീയ വഞ്ചനക്ക് ഇരു മുന്നണികളും കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
            ഇരുകണ്ണുകളുടെയും കാഴ്ചശക്തി എണ്‍പത് ശതമാനം നഷ്ടപ്പെട്ട് ഗുരുതരമായ വൃക്കരോഗം ബാധിച്ച് വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയക്കും, തലച്ചോറിലേക്കുള്ള രക്ത പ്രവാഹം ഭാഗികമായി നിലച്ച അവസ്ഥയിലാണ് മഅദനിയുള്ളത്.
തലച്ചോറിന് മേജര്‍ ശാസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച അതീവ ഗുരുതരമായ സാഹചര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തി സഹോദരങ്ങളുടെയും, മക്കളുടെയും പരിചരണത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം സുപ്രീം കോടതിയെ സമീച്ചിരിക്കുകയാണ്. മഅദനിയെ കേരളത്തില്‍ എത്തിച്ച് ചികിത്സിക്കുന്നതിനും, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും കേരള നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി. കേരള ത്തിലെ ഇടത് വലത് മുന്നണികളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുകയുണ്ടായി. കൂടാതെ ഇടത്പക്ഷത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കെ.ടി ജലീല്‍ എം.എല്‍.എ എന്നിവര്‍ മഅദനിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരില്‍ ബോദ്ധ്യപ്പെടു കയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
യു.ഡി.എഫ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, വി.കെ ശ്രീകണ്ഠന്‍ എം.പി എന്നിവരും എല്‍.ഡി.എഫ് നേതാക്കളായ ടി.ആരിഫ് എം.പി, ജി.സുധാകരന്‍, ജെ.ചിത്തരജ്ഞന്‍ എം.എല്‍.എ, കെ.അരുണ്‍കുമാര്‍ എന്നീ നേതാക്കളും പി.ഡി.പി ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ രാപ്പകല്‍ സമര വേദികളില്‍ വന്ന് നിയമസഭയിലും, പാര്‍ലമെന്റിലും ഇടപെടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്. എന്നാല്‍
 പിന്നീട് നിരവധി അവസരങ്ങളുണ്ടായിട്ടും ഇരു മുന്നണികളിലെയും ഒരു ജനപ്രതിനിധി പോലും വിഷയം നിയമസഭയിലൊ, പാര്‍ലമെന്റിലൊ ചര്‍ച്ചക്കെടുക്കാന്‍ ധൈര്യപ്പെടാതിരുന്നത് ദേശീയ ഏജന്‍സികളെ ഭയക്കുന്നത് കൊണ്ടാണെന്നും, തരാതരം പോലെ പരസ്യ പിന്തുണയോടെ പി.ഡി.പി.യുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയ ഇരുമുന്നണികളും ആസന്നമായ തെരെഞ്ഞെടുപ്പുകളില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.
     മഅദനി ആരുടെയും ഔദാര്യത്തിനൊ, വഴിവിട്ട സഹായത്തിനൊ കേഴുന്നില്ല. ഒരു പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി ലഭ്യമാകുന്നതിന് അദ്ദേഹത്തിന്റെ സഹായം വോട്ടായി സ്വീകരിച്ചിട്ടുള്ള ഇരു മുന്നണികളും കേരളത്തിന്റെ മനസാക്ഷിയെ മുന്‍ നിര്‍ത്തി വിഷയം കേരളത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ലീഗ് എം.എല്‍.എ എ.കെ.എം അഷ്‌റഫ്, എല്‍.ഡി.എഫ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് സബ്മിഷന്‍ അനുമതി കിട്ടി എന്ന് അവര്‍ തന്നെ പി.ഡി.പി.നേതൃത്വത്തെ അറിയിക്കുകയും ചെയ്തതാണ്. പിന്നീട് നടന്ന അട്ടിമറി സംഘപരിവാര്‍ ഭയമല്ലാതെ മറ്റെന്താണെന്ന് ഇരു മുന്നണികളും വ്യക്തമാക്കണമെന്നും നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News