ലോകത്തിനാകെ സമാധാനം, വിശുദ്ധ മാസത്തില്‍ സല്‍മാന്‍ രാജാവിന്റെ ആശംസ

റിയാദ്- നാളെ വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആശംസ നേര്‍ന്നു. റമദാന്‍ മുസ്ലിംകള്‍ക്കും ലോകത്തിനാകെയും സമാധാനം സമ്മാനിക്കട്ടെയെന്ന് രാജാവ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
റിയാദിലെ ഇര്‍ഖ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജാവിന്റെ സന്ദേശം. മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന്‍ മാര്‍ച്ച് 23 ന് വ്യാഴാഴ്ചയാണ് ആരംഭിക്കുകയെന്ന് നേരത്തെ സൗദി സുപ്രീം കോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News