Sorry, you need to enable JavaScript to visit this website.

പല രാജ്യങ്ങളിലും പ്രകമ്പനം; ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാന്‍,പരിഭ്രാന്തരായി ജനങ്ങൾ

പാകിസ്ഥാനിലെ ലാഹോറിൽ ഭൂചലനത്തെ തുടർന്ന് റെസ്റ്റോറന്റിൽനിന്ന് പുറത്തിറങ്ങി നിൽക്കുന്നവർ.

ന്യൂദല്‍ഹി- റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യ, തുര്‍ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായി പ്രാഥിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാനില്‍നിന്ന് 90 കി.മീ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് കരുതുന്നു.
ദല്‍ഹിക്കു പുറമെ, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ധാരാളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് റോഡുകളിലിറങ്ങി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും വസുന്ധരയിലും ഭൂചലനം കാര്യമായി അനുഭവപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ധാരാളം പേര്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News