Sorry, you need to enable JavaScript to visit this website.

അഹമ്മദ് ബുഖാരിയെ കുറിച്ച് പ്രചരിക്കുന്ന വീഡിയോ വിശ്വസിക്കരുത്; അങ്ങനെ സംഭവിച്ചിട്ടില്ല

ന്യൂദല്‍ഹി- ദല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ബിജെപി എംപി ഡോ ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തില്‍ ഇമാം ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന അവകാശവാദവുമായാണ്  ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്ന് മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.  പള്ളിയിലെ ശുചിമുറിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സയ്യിദ് അഹമ്മദ് ബുഖാരി ബിജെപി എംപിയോടൊപ്പം വേദി പങ്കിട്ട വീഡിയോ ആണ്  പ്രചരിക്കുന്നത്.
1:03 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട്  ബുഖാരി ബി.ജെ.പിയില്‍ ചേര്‍ന്നതായാണ് ട്വിറ്റര്‍ ഉപയോക്താവ് അവകാശപ്പെട്ടിരുന്നത്.
ജമാ മസ്ജിദിലെ ഷാഹി ഇമാം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും മോഡിയുണ്ടെങ്കില്‍ അത് സാധ്യമാണെന്നുമായിരുന്നു അടിക്കുറിപ്പ്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News