ഭാര്യവീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂക്കുമുറിച്ചു

ജയ്പൂര്‍-ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മൂക്കുമുറിച്ചെന്ന പരാതിയുമായി യുവാവ്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം. തങ്ങളുടെ വിവാഹം അംഗീകരിക്കാത്ത ഭാര്യയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ തട്ടിക്കൊണ്ടുപോകകയും മര്‍ദിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 18 നാണ് ഭാര്യയുടെ സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.  നാഗൂരിലെ ഒരു ഗ്രാമത്തിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ വെച്ചാണ് അവര്‍ മൂക്ക് മുറിച്ചെതെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.  
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News