Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്ന് മാസമായി മോര്‍ച്ചറിയില്‍; മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, തൃശൂര്‍ സ്വദേശി

ദുബായ്- മൂന്ന് മാസമായി യു.എ.ഇയില്‍ മോര്‍ച്ചറിയിലുള്ള മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.  തൃശൂര്‍ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ് മതിലകത്ത് വീട്ടില്‍ മുഹമ്മദ് നസീറാണ്(48) മരിച്ചത്.
മൃതദേഹം മൂന്ന് മാസമായി ദുബായി മോര്‍ച്ചറിയിലാണ്. കഴിഞ്ഞ ഡിസംബറില്‍ മരിച്ച നസീറിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ. മക്കള്‍: മുഹമ്മദ് അമീന്‍, അംന.
വിസിറ്റ് വിസയിലെത്തിയ നസീര്‍ റോഡില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒമ്പ്ത് മാസം മുമ്പ് യു.എ.ഇയിലെത്തിയ നസീര്‍ ഡിസംബര്‍ 20നാണ് മരിച്ചത്. കൈയില്‍ രേഖകളൊന്നും ഇല്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

 

 

Latest News