ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പതാക താഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ദേശീയ പതാക പകുതി താഴ്ത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഒരു യുവാവിനെ സംശയാസ്പദമായ നിലയില്‍ അറസ്റ്റ് ചെയ്തത്. ഇക്കാര്യം ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിംബിള്‍ഡനിലെ വിദേശകാര്യ മന്ത്രി ലോര്‍ഡ് താരീഖ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് എന്നിവര്‍ ട്വീറ്റ് ചെയ്തു. 

പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് 1.50നാണ് വെസ്റ്റ്മിന്‍സ്റ്ററിലെ ആല്‍ഡ്‌വിച്ചിലുള്ള കെട്ടിടത്തില്‍ നിന്ന് ആക്രമണ വിവരം വിളിച്ചറിയിച്ചത്. സംഭവത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നിസ്സാര പരുക്കേറ്റിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍ ഒരാള്‍ ഹൈക്കമ്മീഷന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ഇന്ത്യന്‍ പതാക താഴ്ത്തുന്നത് കാണാനാവും. ഖലിസ്ഥാന്റെ പതാകകളും ബാനറുകളുമായി ഒരുകൂട്ടം ആളുകളെ താഴെ നിലയുറപ്പിച്ചതും ദൃശ്യങ്ങളിലുണ്ട്.

Latest News