Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ദുബായില്‍ മലയാളി യുവാവിന്റെ മരണം; ഇടിച്ചിട്ടുപോയ വാഹനത്തിന്റ ഡ്രൈവര്‍ അറസ്റ്റില്‍

ദുബായ്- യുഎഇയില്‍ റോഡരികില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മരണ കാരണം വാഹനാപകടമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിനെ (23) യാണ് ജബല്‍ അലി ഡിഐപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപകടത്തിന് കാരണക്കാരനായ െ്രെഡവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി വൈകിയും ഫവാസ് താമസ സ്ഥലത്ത് തിരിച്ചെത്താത്തിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ മ!ൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ഇടിച്ചാണ് മരണമെന്ന് തിരിച്ചറിയുകയും നിര്‍ത്താതെ പോയ വാഹനത്തിന്റെ  െ്രെഡവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നാല് വര്‍ഷം മുമ്പാണ് ഫവാസ് ദുബായില്‍ എത്തിയത്. സ്വകാര്യ കമ്പനിയില്‍ െ്രെഡവറായിരുന്നു. അബ്ദുല്‍ സലീം-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റിഫ, സിനാന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News