മുംബൈ - വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ച് കളികളും ജയിച്ച മുംബൈ ഇന്ത്യന്‍സിനെ യു.പി വാരയേഴ്‌സ് അഞ്ചു വിക്കറ്റിന് അട്ടിമറിച്ചു. മുംബൈയുടെ 127 മൂന്നു പന്ത് ശേഷിക്കെ യു.പി മറികടന്നു. യു.പിയുടെ മൂന്നാം ജയമാണ് ഇത്.
ആദ്യ കളിയില്‍ യു.പിയുടെ സോഫി എക്കിള്‍സ്റ്റനും (4-0-15-3) രാജേശ്വരി ഗെയ്കവാദും (4-0-16-2) ദീപ്തി ശര്‍മയും (4-0-35-2) ഒന്നാന്തരം ബൗളിംഗിലൂടെ മുംബൈയെ 127 ന് ഓളൗട്ടാക്കുകയായിരുന്നു. ഓപണര്‍ ഹെയ്‌ലി മാത്യൂസും (30 പന്തില്‍ 35) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (22 പന്തില്‍ 25) ഇസി വോംഗുമൊഴികെ (19 പന്തില്‍ 32) എല്ലാവരും പരാജയപ്പെട്ടു.
ഓപണര്‍മാരായ ദേവിക വൈദ്യയെയും അലീസ ഹീലിയെയും എളുപ്പം നഷ്ടപ്പെട്ട ശേഷം യു.പി തിരിച്ചടിച്ചു. തഹലിയ മക്ഗ്രായും (25 പന്തില്‍ 38) ഗ്രെയ്‌സ് ഹാരിസും (28 പന്തില്‍ 39) വിജയമുറപ്പാക്കി.