Sorry, you need to enable JavaScript to visit this website.

പൗരുഷ പരിശോധനയില്‍ മൂന്നുതവണയും തോറ്റു, പീഡനക്കേസില്‍ യുവാവിന് ജാമ്യം

കൊല്‍ക്കത്ത- യുവതിയായ മോഡലിനെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ മൂന്നു തവണയും ലൈംഗിക ശേഷി പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ക്ക് ജാമ്യം. ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനായി മോഡലായ തന്നെ ഹോട്ടലിലെത്തിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് 27 കാരി പരാതി നല്‍കിയിരുന്നത്. കേസില്‍ ഈ മാസം രണ്ടിന് ഫോട്ടോഗ്രാഫര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
അന്വേഷണത്തിനിടെ മൂന്ന് തവണ നടത്തിയ പൗരുഷ പരിശോധനയിലും പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൂടുതൽ വാർത്തകളും വിശകലനങ്ങളും

ട്രെയിനില്‍ യുവതിയെ മദ്യംനല്‍കി പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍
ആലപ്പുഴ- ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിവാഹിതയും വിദ്യാര്‍ഥിനിയുമായ യുവതിയെ  പീഡിപ്പിച്ച പത്തനംതിട്ട സ്വദേശിയായ സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ സര്‍വകാലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം. ജമ്മു കശ്മീരില്‍ സൈനികനായ പ്രതിയെ ആലപ്പുഴ പോലിസാണ് അറസ്റ്റ് ചെയ്തത്.  പത്തനംതിട്ട കടപ്ര സ്വദേശിയായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചുവെന്നും പിന്നീട് പ്രതി നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു  ലൈംഗിക അതിക്രമം.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. കടപ്രയിലെ വീട്ടിലെത്തിയാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതി വിഷാദരോഗിയാണെന്നും ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News