സെക്‌സ് കഥയെഴുതന്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക്, രോഷാകുലരായി രക്ഷിതാക്കള്‍

ഒറിഗോണ്‍- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സെക്‌സ് ഫാന്റസി എഴുതാന്‍ ഹോംവര്‍ക്ക് നല്‍കിയ നടപടി അമേരിക്കയില്‍ രക്ഷിതാക്കളുടെ രോഷത്തിനു കാരണമായി. ഇന്റര്‍നെറ്റിലുംവ്യാപക വിമര്‍ശമുയര്‍ന്നു.
ഒറിഗോണിലെ  ഒരു സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേകതരം അസൈന്‍മെന്റ് നല്‍കിയത്. മാതാപിതാക്കളും ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇതു ചോദ്യം ചെയ്തു.
തൂവലുകള്‍, സുഗന്ധമുള്ള സിറപ്പ്, മസാജ് ഓയില്‍ എന്നിവയുള്‍പ്പെടെയുള്ള സാമഗ്രികള്‍ മാത്രം ഉപയോഗിക്കുന്ന  ലൈംഗിക ഫാന്റസി എഴുതാനാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.  
യൂജിനിലെ ചര്‍ച്ചില്‍ ഹൈസ്‌കൂളിലെ ആരോഗ്യ ക്ലാസ് വിദ്യാര്‍ത്ഥികളോടാണ്  ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്ന കഥ എഴുതാന്‍ ആവശ്യപ്പെട്ടതെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓറല്‍ സെക്‌സ് അടക്കമുള്ള ശാരീരിക ബന്ധത്തിലേര്‍പ്പെടാതെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കണം കഥയെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.
റൊമാന്റിക് മ്യൂസിക്, മെഴുകുതിരികള്‍, മസാജ് ഓയില്‍, തൂവലുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ ശാരീരിക സ്‌നേഹം കാണിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് കഥ തെളിയിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഈ അസൈന്‍മെന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്  മാതാപിതാക്കള്‍ നൂറുകണക്കിന് എതിര്‍ കമന്റുകളാണ് പോസ്റ്റ് ചെയ്തത്.  ഇത്തരമൊരു സിലബസ് ഡിസ്ട്രിക്ട് എജുക്കേഷന്‍ അധികൃതര്‍ അനുവദിച്ചുവെന്ന ചോദ്യമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News