ഗള്‍ഫിലെ പക; ദമ്പതികളെ ആക്രമിച്ചു; വെട്ടേറ്റ യുവാവ് ആശുപത്രിയില്‍

കാഞ്ഞങ്ങാട്- ഗള്‍ഫിലെ കുടിപ്പകയെ തുടര്‍ന്ന് കാഞ്ഞങ്ങാട് മാവുങ്കാലില്‍  ഭാര്യക്ക്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വഴി തടഞ്ഞ്  വെട്ടി പരിക്കേല്‍പ്പിച്ചു. കാലിന് ഗുരുതരമായി വെട്ടേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികള്‍ക്കായി ഹൊസ്ദുര്‍ഗ് പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
മാവുങ്കാല്‍ നെല്ലിത്തറയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ സംഘം
കൊടവത്തെ ചന്ദ്രനെ (42)യാണ് വെട്ടിയത്.അജിയെന്നയാളാണ് വെട്ടിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
വെട്ടേറ്റ് കാല്‍ പിളര്‍ന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അജി ഗള്‍ഫില്‍ കള്ള് കച്ചവടം നടത്തി വന്നിരുന്നതായും ചന്ദ്രന്‍ വിവരം പോലീസിന് ഒറ്റുകൊടുത്തതാണെന്ന് സംശയിച്ചാണ് ജയിലിലായിരുന്ന അജി നാട്ടിലെത്തി പക വീട്ടിയതെന്നുമാണ് അറിയുന്നത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നുണ്ട്. രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്ന് എത്തിയ സംഘമാണ് യുവാവിനെ വെട്ടിയതെന്നാണ് സൂചന  അന്വേഷണം ഊര്‍ജിതമാക്കിയതായി കാഞ്ഞങ്ങാട് ഡിവൈ.എസ്. പി  പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News