ഫ്രീ പാസില്ല, രാജമൗലിക്കും സംഘത്തിനും ഓസ്‌കര്‍ ചടങ്ങ് കാണാന്‍ ചെലവ് 20 ലക്ഷം രൂപ

ലോസ് ആഞ്ചലസ്- മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ നേടിയ നാട്ടുനാട്ടുവിനുള്ള പുരസ്‌കാരദാനം കാണാനും സന്തോഷം പങ്കിടാനും ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ്.രാജമൗലിയും സംഘവും വലിയ തുക ചെലവാക്കി. 95ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങിന് ആര്‍ആര്‍ആര്‍ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരെല്ലാം എത്തിയിരുന്നു. ലോസ് ആഞ്ചലസില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ മുതല്‍ പ്രധാന അഭിനേതാക്കള്‍ വരെ നിരവധി ടീം അംഗങ്ങള്‍ പങ്കെടുത്തു. എന്നാല്‍  ഹാളില്‍ ഇരിക്കാന്‍ രാജമൗലിക്കും സംഘത്തിനും സൗജന്യ പാസ് ലഭിച്ചിരുന്നില്ല.
നിങ്ങള്‍ കേട്ടത് ശരിയാണെന്നും ചന്ദ്രബോസിനും കുടുംബാംഗങ്ങള്‍ക്കും കീരവാണിക്കും ഭാര്യക്കും മാത്രമാണ് സൗജന്യ പാസ് ലഭിച്ചതെന്നും രാജമൗലി സ്ഥിരീകരിച്ചു. അക്കാദമി ചട്ടം അനുസരിച്ച്, അവാര്‍ഡ് ലഭിച്ചയാള്‍ക്കും ഒരു കുടുംബാംഗത്തിനും മാത്രമേ സൗജന്യ പാസ് നല്‍കൂ. മറ്റുള്ളവര്‍ക്ക് ഇവന്റില്‍ പങ്കെടുക്കണമെങ്കില്‍ പണം നല്‍കി ടിക്കറ്റെടുക്കണം.
തനിക്കും മറ്റു പ്രധാന സംഘാംഗങ്ങള്‍ക്കും ഇവന്റ് കാണാന്‍ സംവിധായകന്‍ എസ.്എസ് രാജമൗലി 25000 ഡോളര്‍ (20.6 ലക്ഷം രൂപ) നല്‍കിയാണ് പാസുകള്‍ വാങ്ങിയത്. ടിക്കറ്റിന്റെ വില കണക്കിലെടുത്ത് ആര്‍ആര്‍ആര്‍ സംവിധായകന്‍ ഹാളിന്റെ അവസാന നിരയിലാണ് ടിക്കറ്റെടുത്തത്.  
എസ്എസ് രാജമൗലി, രമാ രാജമൗലി, കാര്‍ത്തികേയ, അദ്ദേഹത്തിന്റെ ഭാര്യ, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഉപാസന എന്നിവര്‍ ഹാളില്‍ ഉണ്ടായിരുന്നു. എം.എം കീരവാണി രചിച്ച നാട്ടു നാട്ടു മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഭാഷാ ഗാനമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News