ബലാത്സംഗം, സ്ത്രീധനം; വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ഗണ്യമായ വര്‍ധന

ന്യൂദല്‍ഹി- സ്ത്രീധനം, ബലാത്സംഗം, ബലാത്സംഗ ശ്രമങ്ങള്‍ തുടങ്ങിയ പരാതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അറിയിച്ചു. ദേശീയ വനിതാ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളാണ് വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷം 357 സ്ത്രീധന പരാതികളാണ് ലഭിച്ചത്. സ്ത്രീധനവുായി ബന്ധപ്പെട്ട് 2021 ല്‍ 341 പരാതികളും 2020ല്‍ 330 പരാതികളും ലഭിച്ചതായി ലോകസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി സ്മൃതി ഇറാനി മറുപടി നല്‍കി.
കഴിഞ്ഞ മൂന്ന് വര്‍ഷവും ഈ വര്‍ഷവും സ്ത്രീധനം, ബലാത്സംഗം, ബലാത്സംഗശ്രമം എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ കമ്മീഷനില്‍ ലഭിച്ച പരാതികളില്‍ വര്‍ധനവുണ്ടെന്ന് മന്ത്രി  രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 1,710 ബലാത്സംഗവും ബലാത്സംഗശ്രമവുമാണ് നടന്നത്. 2021ല്‍ 1,681, 2020ല്‍ 1,236 എന്നിങ്ങനെയാണ് വനിതാ കമ്മീഷന് പരാതികള്‍ ലഭിച്ചത്.
28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ വര്‍ഷം ജനുവരി വരെ, 764 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികളും 411 പോക്‌സോ കോടതികളും 1,44,000 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ഈ കോടതികളില്‍ 1,98,000  കേസുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News