ദുബായില്‍ മൂന്നംഗ പ്രവാസി സംഘത്തിന് ഒരു വര്‍ഷം ജയില്‍; നാടുകടത്തും

ദുബായ്- യുവാവിനേയും കാമുകിയേയും തട്ടിക്കൊണ്ടുപോയി  18,000 ദിര്‍ഹം കവര്‍ന്ന ഏഷ്യക്കാരായ മൂന്ന് പ്രവാസികള്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും 18,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷക്കുശേഷം പ്രതികളെ നാടുകടത്തും. യുവാവിനെ ദുബായിലെ അല്‍റിഫ ഏരിയയിലെ  അപ്പാര്‍ട്ട്‌മെന്റില്‍ തടവിലാക്കായണ് മര്‍ദിച്ച് പണം ഈടാക്കിയത്.  
തന്നേയും കാമുകിയേയും മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായും പണം തട്ടിയെടുത്തതായും പരാതിപ്പെട്ട് 38 കാരനായ ഏഷ്യന്‍ വംശജനായ 38 കാരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രതികള്‍ തന്റെ വീടിന്റെ വാതിലില്‍ മുട്ടി തന്നോടും കാമുകിയോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
പോകാന്‍ വിസമ്മതിച്ചപ്പോള്‍ അവരില്‍ ഒരാള്‍ പോലീസുകാരാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പുറത്തിറക്കി വാഹനത്തില്‍ കയറ്റിയ ശേഷം കൈവിലങ്ങിടുകയും ഷോക്കേല്‍പിക്കുകയും  മര്‍ദിക്കുകയും ചെയ്തു.
വിട്ടയക്കണമെങ്കില്‍ 5000 ദിര്‍ഹം നല്‍കണമെന്നാണ് പ്രതികളിലൊരാള്‍ ആവശ്യപ്പെട്ടത്.  സുഹൃത്തുക്കളോട് ഫോണില്‍ ആവശ്യപ്പെട്ട് 5000 ദിര്‍ഹം കൈമാറിയെങ്കിലും പോകാന്‍ അനുവദിക്കാതെ മര്‍ദനം തുടര്‍ന്നു. പിന്നീട് പ്രതികളില്‍ മറ്റൊരാള്‍ തന്റെ അക്കൗണ്ടിലേക്ക് 13,000 ദിര്‍ഹം അധികം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് യുവാവിനേയും കാമുകിയെയും വിട്ടയച്ചുത്. ഇതിനുശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News