സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം, കേന്ദ്ര സംഘത്തെ വേണ്ടെന്നു പറഞ്ഞു

ന്യൂദല്‍ഹി- ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇക്കാര്യം മന്ത്രി തന്നെ അറിയിച്ചതാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജെബി മേത്തര്‍ എം.പി പറഞ്ഞു.
കൊച്ചിയില്‍ മാലിന്യം കത്തിയതിനെ തുടര്‍ന്നുണ്ടായ പുക തുടരുന്ന സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേരളത്തില്‍നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ ആരോഗ്യസംഘത്തെ അയക്കാന്‍ തയാറാണെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ അനുകൂല നിലപാടൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്‍സുഖ് മാണ്ഡവ്യ ജെബി മേത്തറോടു പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂര്‍ണമായും മറച്ചുവെക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തര്‍ ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News