Sorry, you need to enable JavaScript to visit this website.

ഡിസ്‌പ്ലേ ചിത്രവും ശബ്ദവും ഇഷ്ടമായെന്ന് ഡ്രൈവറുടെ ചാറ്റ്, യുവതി പരാതി നല്‍കി

ന്യൂദല്‍ഹി- ഡിസ്‌പ്ലേ ചിത്രം കണ്ടതിനാലും ശബ്ദം കേട്ടതിനാലുമാണ് വന്നതെന്നും അല്ലെങ്കില്‍ വരുമായിരുന്നില്ലെന്നും യുവതിയോട് റാപിഡോ ഡ്രൈവര്‍. സഹോദരനായി കരുതരുതെന്നും പറഞ്ഞ യാത്രക്കാരനെ കുറിച്ച് യാത്രക്കാരി ഓണ്‍ലൈന്‍ കമ്പനിയായ റാപിഡോയില്‍ പരാതി നല്‍കി.
വാട്‌സ്ആപ്പ് വഴി ലൊക്കേഷന്‍ ഷെയര്‍ ചെയ്ത െ്രെഡവര്‍ തന്നെ ഉപദ്രവിച്ചതായാണ്  ട്വിറ്റര്‍ ഉപയോക്താവ് ആരോപിച്ചത്. െ്രെഡവറില്‍ നിന്നുള്ള അനുചിതമായ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള യുവതിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് ധാരാളം പേര്‍ ട്വിറ്ററില്‍ ഇതിനു പിന്നാലെ പങ്കുവെക്കുന്നത്. ക്യാപ്റ്റനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ക്ഷമ ചോദിച്ചുകൊണ്ട് റാപിഡോ കസ്റ്റമര്‍ കെയര്‍ പ്രതികരിച്ചു.
ഈ വിഷയത്തില്‍  മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയ കമ്പനി ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും റൈഡ് ഐഡിയും ആവശ്യപ്പെട്ടു.
സമാനമായ സംഭവത്തില്‍ ഉപഭോക്താവിന് അനുചിതമായ ടെക്‌സ്റ്റുകള്‍ അയച്ചതിനെ തുടര്‍ന്ന് സ്വിഗ്ഗി ഡെലിവറി ഏജന്റിനെ കമ്പനി ഒഴിവാക്കിയിരുന്നു. സ്ത്രീയുടെ വീട്ടുപടിക്കല്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ച ഡെലിവറി ഏജന്റ് നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്നും  സൗന്ദര്യവും പെരുമാറ്റവും ആകര്‍ഷിക്കുന്നുവെന്ന സന്ദേശമാണ് അയച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News