ദീപിക പദുകോണ്‍ സ്ലിം ബ്യൂട്ടിയായി  നിലനില്‍ക്കുന്നതിന്റെ രഹസ്യമിതാണ് 

മുംബൈ-ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന ദീപിക പദുക്കോണ്‍ ലോകമെമ്പാടും ആരാധകരുള്ള നടിയാണ്. അതാണ് ഓസ്‌കാര്‍ വേദി മുതല്‍ ഖത്തറിലെ ലോകക്കപ്പ് ഫുട്ബോള്‍ ഫൈനലില്‍ വരെ ദീപിക എത്താന്‍ കാരണവും. ആകാരഭംഗി നിലനിര്‍ത്താന്‍ ബോളിവുഡ് നടി പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രത്യേക ആഹാരങ്ങളാണ്. ചിട്ടയുള്ളതും കര്‍ശനവുമായ ഭക്ഷണക്രമമാണ് ദീപിക പദുക്കോണ്‍ പിന്തുടരുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഫിറ്റ്‌നസ് കൊണ്ടും എല്ലാവരുടെയും മനസ് കീഴടക്കിയ ദീപിക പദുക്കോണ്‍ ഭക്ഷണത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.
ദീപിക തന്റെ ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ടാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായ ദീപിക ഭക്ഷണപ്രിയയാണെങ്കിലും കുറഞ്ഞ അളവില്‍ മാത്രമേ ആഹാരം കഴിക്കുന്നുള്ളു. പ്രശസ്ത ഡയറ്റീഷ്യന്‍ പൂജ മഖിജയാണ് നടിയുടെ ഭക്ഷണത്തിന്റെ മുഴുവന്‍ ശ്രദ്ധയും വഹിക്കുന്നതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രേക്ക്ഫാസ്റ്റായി കൊഴുപ്പ് കുറഞ്ഞ പാല്, മുട്ടയുടെ വെള്ള, ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഉപ്പുമാവ്, ദോശ, ഇഡ്ഡലി ഇതിലേതെങ്കിലുമാണ് ദീപിക കഴിക്കാറുള്ളത്. ഉച്ചയ്ക്ക് റൊട്ടി, പച്ചക്കറികള്‍, സാലഡ്, ഗ്രില്‍ ചെയ്ത മത്സ്യം എന്നിവ കഴിക്കാനാണ് നടി ഇഷ്ടപ്പെടുന്നത്. രാത്രിയില്‍ അത്താഴത്തിന് സാലഡ്, റൊട്ടി, പച്ചക്കറികള്‍ എന്നിവയും താരം കഴിക്കുന്നു. ഇതിന് പുറമേ പഴങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പാസ്തയും ചൈനീസ് ഭക്ഷണവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അഭിമുഖങ്ങളില്‍ താരം വെളിപ്പെടുത്തിയിട്ടുമുണ്ട്.

Latest News