മലപ്പുറത്ത് രഹസ്യമായി എത്തി; വിലക്കു ലംഘിച്ചതിനു യുവാവ് അറസ്റ്റില്‍

കൊളത്തൂര്‍-സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍ ) നിയമത്തിലെ  വകുപ്പു പ്രകാരം യുവാവിനെ അറസ്റ്റു ചെയ്തു.
പടിഞ്ഞാറ്റുമുറി പാങ്ങ് ചേണ്ടി പാറോളി അഷ്‌റഫ് അലി (37)യെയാണ് അറസ്റ്റു ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ
ഉത്തരവു പ്രകാരം  മലപ്പുറം  ജില്ലയില്‍ പ്രവേശിക്കുന്നതിനു ഇയാള്‍ക്കു  വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാങ്ങ് ചേണ്ടിയില്‍ ഇയാള്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ  തുടര്‍ന്നു കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം. ശിവദാസന്‍, വനിതാ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജി. ജ്യോതി, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായ വിപിന്‍ ചന്ദ്രന്‍, വിജേഷ്, അഭിജിത്ത്, ഡൈവര്‍ സിപിഒ ഉനൈസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കാപ്പ നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.  പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News