Sorry, you need to enable JavaScript to visit this website.

ഹല്‍ദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സ്വരഭാസ്‌കറും ഫഹദ് അഹമ്മദും

ന്യൂദല്‍ഹി- കഴിഞ്ഞ മാസം വിവാഹം രജിസ്റ്റര്‍ ചെയ്ത ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള ഹല്‍ദി ചടങ്ങിന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.  സമാജ്‌വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവായ ഫഹദ് അഹമ്മദും സ്വര ഭാസ്‌കറും കഴിഞ്ഞ മാസമാണ് വിവാഹിതരാകുന്നതായി അറിയിച്ചത്. സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയെന്നനിലയിലും ശ്രദ്ധ പിടിച്ചുപറ്റിയ ആക്ടീവിസ്റ്റ് കൂടിയാണ് സ്വരഭാസ്‌കര്‍.  
ഇവിടെ ഇതാ ജീവിത നിറങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ്
മുപ്പത്തിനാലുകാരിയായ സ്വര ഭാസ്‌കര്‍ ഹല്‍ ദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പ്രേം രതന്‍ ധന്‍ പായോ, ലിസന്‍ അമയ, തനു വെഡ്‌സ് മനു തുടങ്ങിയവ സ്വര ഭാസ്‌കര്‍ അഭിനയിച്ച  പ്രധാനചിത്രങ്ങളാണ്. 2022ല്‍ പുറത്തിറങ്ങിയ 'ജഹാന്‍ ചാര്‍ യാറി'ലാണ് സ്വര അവസാനമായി അഭിനയിച്ചത്. മുപ്പത്തിയൊന്നുകാരനായ ഫഹദ് സമാജ്‌വാദി യുവജന്‍ സഭയുടെ മഹാരാഷ്ട്ര പ്രസിഡന്റാണ്.
നേവല്‍ ഓഫീസറായിരുന്ന സി. ഉദയ്ഭാസ്‌കറുടെയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്രപഠനവിഭാഗം പ്രൊഫസറായ ഇറ ഭാസ്‌കറുടെയും മകളാണ് സ്വര. ജെ.എന്‍.യു.വില്‍ സോഷ്യോളജിയില്‍ ബിരുദാനന്തരപഠനത്തിനുശേഷം തിയേറ്ററിലൂടെയാണ് അഭിനയലോകത്തെത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News