Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

കവിത - പകൽകാഴ്ചയിലെ ഇരുൾ

ഇരുട്ട് നിറഞ്ഞ പകൽ കാഴ്ചകളും
എല്ലാ പുലരിും വിടർന്നതാകുന്നതിനി നിൻ
നയനങ്ങൾ യശസ്സാൽ പുൽകിടുമ്പോൾ
പൂർണ്ണ തരംഗമായി വാനിലും വിണ്ണിലും-
ജനനിയായ ഭൂമിയെ നിൻ മൃദുലമാം
തരംഗങ്ങളിന്നെവിടെപ്പോയീ ?
ഇന്നെന്റെ നേതൃങ്ങൾകണ്ടുമറക്കാത്തസത്യങ്ങൾ
ജനനീ, നീ ഇന്നെവിടെ മൂടിവെക്കും ?
മുറിവേറ്റ ഗാത്രമായി ഇഴയുന്ന ജീവനിൽ
പിടയുന്ന ജീവനെ നീ കാണ്മാതില്ലേ-
ക്രൂരമാം തേജസ്സിൽ മാനുഷ്യാ
എവിടെ നീ മറച്ചുവെക്കും നിൻ ക്രൂരതകളെ ?
ജ്വാലയായി ഓഴുകുന്ന തരംഗിണിയെപ്പോൽ
വെളിച്ചമായി വിടർന്ന ദിനങ്ങളിൽ
താൻ നൂലിട്ടുപാടുത്തൊരു പദത്രങ്ങളാൽ
പറക്കാൻ കൊതിച്ച ജീവനെയിന്ന് നീ മനുഷ്യാ
പറന്നുയരാൻ നിരസിച്ചൊരെൻ പദത്രങ്ങളെ നീ
എന്തിനീ ക്രൂരതയിൽ നീ നിർജ്ജഡീവമാക്കി ?
നിഷയും പുലരിയും അവൾക്കെന്നും പ്രിയങ്കരം,
പകെന്നോ ഇരുളെന്നോ കാണ്മതില്ലാതെ
നിഗൂഢമാം ഇരുട്ടറയിൽ വലിച്ചെറിഞ്ഞ് നീ
തിരിച്ചു വരാനാവാത്തവിധം ആഴത്തിലും
ഭൂമിയാകുന്ന ജനനീ, ഇന്നു നിൻ ജനനികൾ
ഇവിടെ വെന്തുരുകുകയായീ
ഭയമേറിയതൊന്നായിരുന്നില്ല അവ്ൾക്കെന്നും മൃത്യുവിനെ
എങ്കിലും കഴുകാനായി പകലിലും വീക്ഷിച്ചു മനുഷ്യനെ
അവൾക്കെന്നും പകലിലൊരു ഇരുണ്ട കാഴ്ചയായി
കാഴ്ചകൾ മങ്ങിയ ഭ്രാന്തമാം ലോകത്ത് 
പിഞ്ചുകുഞ്ഞുങ്ങളെയിന്നും വലിച്ചു കീറി,
ക്രൂരമാം പകലിലെ കാഴ്ചയെ മറക്കാതെ
എങ്ങിനെ പ്രത്യാശിക്കുമിന്നവൾ
വർണ്ണമാം പ്രകാശമാം പകൽ കാഴ്ചകളെ

ദല്‍ഹി യൂനിവേഴ്‌സിറ്റി ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി

Latest News