അബുദാബി- യുഎഇയില്‍ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുടെ നിരക്ക് വര്‍ധിപ്പിച്ചു. യു.എ.ഇ ഇമിഗ്രേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിസ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനമായ വി.എഫ്.എസ് ഗ്ലോബല്‍ വിസ ഫീസിലെ മാറ്റങ്ങള്‍ സ്ഥിരീകരിച്ചു.
എമിറേറ്റ്‌സ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 96 മണിക്കൂര്‍ എമര്‍ജന്‍സി വിസയ്ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ച കാര്യം ശ്രദ്ധിക്കണമെന്ന് വി.എഫ്.എസ് ഗ്ലോബല്‍ അറിയിപ്പില്‍ പറയുന്നു.
ട്രാന്‍സിറ്റ് വിസയുടെ ഫീസ് 148.93 ദിര്‍ഹത്തില്‍ നിന്ന് 218.78 ദിര്‍ഹമായാണ് വര്‍ധിപ്പിച്ചത്.
96 മണിക്കൂര്‍ എക്‌സ്പ്രസ് ട്രാന്‍സിറ്റ് വിസ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിസയുടെ പുതിയ ഫീസ് 307.22 ആണ്. രാജ്യത്ത് പ്രവേശിക്കുന്ന സമയം മുതല്‍ 96 മണിക്കൂര്‍ തങ്ങാന്‍ അനുമതിയുള്ള യുഎഇ വിസയ്ക്ക് 30 ദിവസത്തേക്ക് സാധുതയുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)