ആണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വീഡിയോ പ്രചരിപ്പിച്ചു, കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

ഹൈദരാബാദ്- ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. നേരത്തെയും പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഇര്‍ഫാനെയാണ് ഭവാനിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഓള്‍ഡ് സിറ്റിയിലെ തല്ലാബ് കട്ടയില്‍ താമസിക്കുന്ന ഇര്‍ഫാന്‍ കൗമാരക്കാരനെ തന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതിനു പിന്നാലെ  ഒളിവില്‍ പോയ ഇര്‍ഫാനെ പിന്നീട് ആശുപത്രിയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് വാനിനഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ മുഹമ്മദ് അംജദ് പറഞ്ഞു.

പല സാധനങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇര്‍ഫാന്‍ ആണ്‍കുട്ടികളെ തന്റെ വീട്ടിലേക്ക് വശീകരിച്ച് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കാറുള്ളതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളില്‍ പോലീസില്‍ പരാതിപ്പെടാത്തതിനാല്‍ രക്ഷപ്പെട്ട നിരവധി കേസുകളുണ്ട്. മറ്റ് കേസുകളില്‍ ഇര്‍ഫാന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഭവാനിനഗര്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News