പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി ഫേസ് ബുക്ക് ഉടമസ്ഥരായ മെറ്റ

വാഷിംഗ്ടണ്‍- ഫേസ് ബുക്ക് ഉടമസ്ഥരായ മെറ്റ പുതിയ സോഷ്യല്‍ മീഡിയ  പ്ലാറ്റ്‌ഫോമിന്റെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ട്. ടെക്‌സ്റ്റ് ഷെയറിംഗ് സോഷ്യല്‍ മഡീയയാണ് പുതുതായി ആരംഭിക്കുന്നത്. ഇത് ട്വിറ്ററിനുള്ള എതിരാളിയാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ടെക്സ്റ്റ് അപ്‌ഡേറ്റുകള്‍ക്കായി വികേന്ദ്രീകൃത സോഷ്യല്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുമെന്നു മാത്രമാണ് മെറ്റ ചെറിയ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

ഉപയോക്താക്കളില്‍നിന്ന് പണം വാങ്ങി വൈരിഫൈഡ് ബ്ലൂ ടിക്ക് നല്‍കുന്ന പരീക്ഷണം മെറ്റ ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പരിഷ്‌കാരം ആഗോളതലത്തില്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ബ്ലൂ ടിക്ക് വെരിഫിക്കേഷനായി ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കുന്ന സംവിധാനം സമൂഹമാധ്യമ രംഗത്ത് ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക് ആയിരുന്നു. ട്വിറ്ററിന്റ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം മൈക്രോബ്ലോഗിങ് സൈറ്റില്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നായിരുന്നു ഈ തീരുമാനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News