കോഴിക്കോട് - അവതാരകയായ സ്മൃതി പരുത്തിക്കാട് മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി. മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായിരുന്ന സ്മൃതി 2022 ജനുവരി 15-നാണ് സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്ററായി മീഡിയാ വൺ ചാനലിൽ ചുമതലയേറ്റത്.
കൈരളി, ഇന്ത്യാ വിഷൻ, മനോരമ ന്യൂസ് ചാനലുകളിലും സ്മൃതി പ്രവർത്തിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് സ്മൃതി മീഡിയാ വൺ സർവീസ് അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടുമുള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ലെന്നും സ്മൃതി വ്യക്തമാക്കി. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെയെന്ന് സ്മൃതി ആശംസിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
MediaOne ഇൽ നിന്നും ഇറങ്ങുന്നു. എന്റെ മാധ്യമ ജീവിതത്തിൽ ഒരു വർഷം മാത്രമാണ് ഇവിടെ ജോലി ചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്.
അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകൾ..






