Sorry, you need to enable JavaScript to visit this website.

പ്രഭാസിന് കടുത്ത പനി,  ചിത്രീകരണം നിര്‍ത്തി 

ഹൈദരാബാദ്-പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി. പ്രഭാസിന് കടുത്ത പനി ബാധിച്ചതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിയെ ന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി പ്രഭാസ് വിദേശത്തേക്ക് പോകേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്. ജോലിത്തിരക്കുകാരണം പ്രഭാസിന്റെ ആരോഗ്യം മോശമാണെന്ന് ആരാധകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നിലധികം പ്രോജക്ടുകളുടെ ഭാഗമാണ് താരം. ആദിപുരുഷ്, സലാര്‍, പ്രോജക്ട് കെ എന്നീ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്. ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. അമിതാഭ് ബച്ചനു പരിക്കേറ്റതിനെത്തുടര്‍ന്ന് പ്രോജക്ട് കെ.യുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Latest News