കോളേജില്‍ ചവര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ ജീവനക്കാരി മരിച്ചു

തൊടുപുഴ-സ്വകാര്യ കോളേജില്‍ ചവര്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. പെരുമ്പിള്ളിച്ചിറ കറുക പുത്തന്‍പുരയില്‍ പരേതനായ ശങ്കരന്‍ ആചാരിയുടെ ഭാര്യ രുഗ്മണിയാണ് (67) മരിച്ചത്. രണ്ടിന് വൈകിട്ട് മൂന്നരയോടെ കോളേജിലെ ചവറ് കത്തിക്കുന്നതിനിടയിലാണ് ഗുരുതര പൊള്ളലേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ മരിക്കുകയായിരുന്നു.  മക്കള്‍ : വിജയകുമാര്‍, ബിനി, അജിത് കുമാര്‍ (പെരുമ്പിള്ളിച്ചിറ രുഗ്മ സ്റ്റുഡിയോ, എ.കെ.പി.എ തൊടുപുഴ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ്),  അമ്പിളി. മരുമക്കള്‍: രാജി, അരുണ്‍, സരിത, ബിജു.  സംസ്‌കാരം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News