ന്യൂദല്‍ഹി- മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും യു. എസും വെള്ളിയാഴ്ച വാണിജ്യ ചര്‍ച്ചകള്‍ നടത്തുന്നു. സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉയരുക.
2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യയും യു. എസും വാണിിജ്യ സംഭാഷണം നടത്തിയത്. തുടര്‍ന്ന് കോവിഡ് ശക്തമായതോടെയാണ് ചര്‍ച്ചകള്‍ നടക്കാതെ പോയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിതരണ ശൃംഖലയുടെ പ്രതിരോധം, വൈവിധ്യവല്‍ക്കരണം, പുതിയ ഉയര്‍ന്നുവരുന്ന മേഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തന്ത്രപരമായ വീക്ഷണത്തോടെ സംഭാഷണം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്.
ഇന്ത്യ- യു. എസ് സി. ഇ. ഒ ഫോറം മീറ്റിംഗിന് യു. എസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ഇന്ത്യയിലുണ്ട്.






