Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജ മാറിപ്പോകുമ്പോള്‍ പലരും കരയുന്നു

ആലപ്പുഴ- ആലപ്പുഴയില്‍ ജനകീയ കലക്ടറായി ജനമനസ്സുകളില്‍ ഇടംപിടിച്ച വി.ആര്‍.കൃഷ്ണ തേജയുടെ സ്ഥലംമാറ്റത്തില്‍ വിഷമം അറിയിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു. ഏഴു മാസം കൊണ്ടു ആലപ്പുഴ ജില്ലയ്ക്ക് പ്രിയപ്പെട്ടവനായി മാറിയ വി.ആര്‍.കൃഷ്ണ തേജ ശനിയാഴ്ച ചുമതലയൊഴിയും. തൃശൂര്‍ കലക്ടറായാണ്  അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
ആലപ്പുഴയില്‍നിന്നുള്ള വിടവാങ്ങലില്‍ പ്രതികരണവുമായി  വിദ്യാര്‍ത്ഥികളാണ് കൂടുതലും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇദ്ദേഹം നല്‍കിയ പ്രചോദനവും സഹായവും പലപ്പോഴും വാര്‍ത്തയായിരുന്നു. ഇപ്പോള്‍
എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ആദിത്യ ലക്ഷ്മിയുടെ വാക്കുകളും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു.
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോള്‍ ആദ്യം കണ്ടത് കൃഷ്ണതേജ സര്‍ സ്ഥലം മാറി പോകുന്ന വാര്‍ത്തയാണ്. കണ്ടതും വിഷമം തോന്നി,വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം.ആലപ്പുഴയ്ക്ക് തീരാ നഷ്ടമാണ് അങ്ങയുടെ അഭാവം. ഐ.എ.എസ് എന്ന മൂന്നക്ഷരം കൊണ്ട് ഒരു ജനതയുടെ മനസ്സില്‍ ഇത്രയും ഇടം നേടിയൊരു വ്യകതി വേറെയുണ്ടാവില്ലെന്നും ആദിത്യ കുറിച്ചു.
ഒരുപാട് അങ്ങയില്‍ നിന്നും പഠിക്കാനുണ്ട്. അതിലപുരി ഇന്ന് ഞാന്‍ എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ആയി പഠിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ സാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നത്.
ഒരു നന്ദി പറച്ചില്‍ കൊണ്ട് തീരുന്ന ഒന്നല്ല സാര്‍ ചെയ്തതെന്ന് അറിയാം എന്നിരുന്നാലും ഒരുപാടു നന്ദി സാര്‍. ഞങ്ങള്‍ക്ക് എല്ലാം പ്രചോദനമാകന്‍ വീണ്ടും ആലപ്പുഴയിലേക്ക് മടങ്ങി വരാന്‍ കലക്ടര്‍ മാമന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയുള്ള അങ്ങയുടെ കര്‍മമണ്ഡലമായ തൃശുരില്‍ ഒരുപാടു പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കായി കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും ആദിത്യ കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News