വാഷിംഗ്ടണ്‍- പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടി നല്‍കിയേക്കുമെന്ന യു. എസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ കമ്യൂണിറ്റി റിപ്പോര്‍ട്ടിന്റെ വാര്‍ഷിക ഭീഷണി വിലയിരുത്തല്‍. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന് ദീര്‍ഘകാല ചരിത്രമുണ്ടെന്നും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ സൈനിക ശക്തിയോടെ പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
കശ്മീര്‍ പ്രശ്‌നത്തിലും പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. രണ്ട് ആണവ- സായുധ രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികള്‍ പ്രത്യേക ആശങ്കയുണ്ടാക്കുന്നതായി യു. എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.






