ജിദ്ദ - ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം സൗദി അറേബ്യയാണെങ്കിലും അവരുടെ ടീം പ്രഖ്യാപന ഗാനം വൻ ഹിറ്റായി. ജനങ്ങൾ പല സ്ഥലങ്ങളിൽ പല വിധത്തിൽ ഓരോ കളിക്കാരന്റെയും പ്രഖ്യാപനം ശ്രവിക്കുന്ന രീതിയിലാണ് അതിമനോഹരമായ വീഡിയൊ തയാറാക്കിയിരിക്കുന്നത്. അതിന്റെ അവസാന ഘട്ടത്തിൽ മലയാളവും ഉൾപെടുത്തിയിട്ടുണ്ട്. അബ്ദുൽ മാലിക് അൽഖൈബരിയുടെ പേരാണ് മലയാളം റേഡിയൊ അനൗൺസ്‌മെന്റിന്റെ പേരിൽ വീഡിയോയിലുള്ളത്.