യു.എ.ഇയില്‍ ചൂട് കൂടുന്നു; 49 ഡിഗ്രിയിലെത്തും

ദുബായ്- യു.എ.ഇ.യില്‍ വരുംദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാത്രിയും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. പലയിടങ്ങളിലും ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരും. യു.എ.ഇ.യിലെ ചില പ്രദേശങ്ങളില്‍ ചൂട് 49 ഡിഗ്രി കടക്കും. ദുബായില്‍ 42 ഡിഗ്രിയും ഷാര്‍ജയില്‍ 44 ഡിഗ്രിയും അബുദാബിയില്‍ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളില്‍ അനുഭവപ്പെടുന്ന താപനില.
ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 80 ശതമാനംവരെ ഉയരും. ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ചെറിയ കാറ്റുണ്ടാകുമെന്നതിനാല്‍ പൊടിക്കും സാധ്യതയുണ്ട്. തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനത്തികനത്ത് വെച്ച്  വെയിലത്ത് നിര്‍ത്തിയിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
 
 

Latest News