ദുബായ് - മറ്റൊരു പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യത്തിന് കൂടി യു.എ.ഇ തയാറെടുക്കുന്നു. യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ ഏപ്രില്‍ 25ന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മര്‍റി സ്ഥിരീകരിച്ചു.
ദുബായില്‍ നടന്നുവരുന്ന പതിനേഴാമത് രാജ്യാന്തര ബഹിരാകാശ പ്രവര്‍ത്തന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. യു.എ.ഇ ചന്ദ്രനിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. റാഷിദ് റോവറിനെയും വഹിച്ചുള്ള ജപ്പാന്റെ ലാന്‍ഡര്‍ 16 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രന്റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചു.
ഏപ്രില്‍ 25ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് സാലിം അല്‍ മര്‍റി പറഞ്ഞു. ബഹിരാകാശത്ത് നിക്ഷേപിച്ച് ഭൂമിക്കായി സേവനം ചെയ്യൂ എന്ന പ്രമേയത്തില്‍ ഈ മാസം 12 വരെ നീളുന്ന സമ്മേളനം അറബ് ലോകത്ത് ആദ്യമായാണ്. ആഗോള ബഹിരാകാശ മേഖലയില്‍നിന്നുള്ള ഒട്ടേറെ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)