തിരുവനന്തപുരം - ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുരുതര പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്.
സതീഷിന്റെ മുൻ കൂട്ടാളി സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വാക്കുതർക്കം; കോഴിക്കോട്ട് ട്രെയിനിൽ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊന്നു
കോഴിക്കോട് - വാക്കു തർക്കത്തിന് പിന്നാലെ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. കോഴിക്കോട് കൊയിലാണ്ടിക്കു സമീപത്തു വച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം രാത്രി മലബാർ എക്‌സ്പ്രസിൽ വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയും യുവാവും തമ്മിൽ ട്രെയിനിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിന് പിന്നാലെയാണ് യുവാവിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പോലീസിന് കൈമാറിയത്.