Sorry, you need to enable JavaScript to visit this website.

യു. എന്‍ ഓഫിസിനു മുമ്പില്‍ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍; പ്രതിഷേധിച്ച് ഇന്ത്യ

ജനീവ- ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലെ ഓഫീസിനു മുന്നില്‍ ഇന്ത്യാ വിരുദ്ധ എഴുത്തും ചിത്രങ്ങളുമായി ഒരു ഡസനോളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുന്നെന്നും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും അടിമകളെപ്പോലെ കണക്കാക്കുന്നുവെന്നും പറയുന്ന പോസ്റ്ററില്‍ ബാലവിവാഹങ്ങളിലൂടെ കടുത്ത ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും വിശദമാക്കുന്നു. 

ക്രിസ്ത്യന്‍ പള്ളികള്‍ അഗ്‌നിക്കിരയാക്കുന്നെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്നും ചിത്രങ്ങള്‍ സഹിതമുള്ള വലിയ പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്.  

സംഭവത്തെതുടര്‍ന്ന് ദല്‍ഹിയിലെ സ്വിറ്റ്സര്‍ലന്‍ഡ് സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അധിക്ഷേപകരമായ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്ക ഗൗരവമായി പരിഗണിക്കുമെന്ന് സ്ഥാനപതി അറിയിച്ചു.

Latest News