തിരുവനന്തപുരം- ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടതായി ഇ.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്‍ഡിഗോയിലെ ഉന്നത ഉദ്യോഗസ്ഥ ഫോണിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇതുവരെ കമ്പനിയില്‍നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പറയുന്നു. താന്‍ ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്നും അതില്‍ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഇ.പി പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 13ന് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇ.പി ജയരാജന് ഇന്‍ഡിഗോ മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കമ്പനിക്കെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ച് ഇ.പി രംഗത്തെത്തി. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇന്‍ഡിഗോയില്‍ താനും തന്റെ കുടുംബവും ഇനിമുതല്‍ യാത്ര ചെയ്യില്ലെന്നായിരുന്നു ഇ.പി പറഞ്ഞത്.
ഇതിനു ശേഷം ട്രെയിനിലായിരുന്നു ഇ.പിയുടെ യാത്രകള്‍. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാല്‍ ട്രെയിനില്‍ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






