സഹോദരനെ വിട്ടയക്കാന്‍ പോലീസിന് കൈക്കൂലി; ദുബായില്‍ പ്രവാസി ജയിലില്‍

ദുബായ്- അനധികൃത താമസക്കാരനായ യുവാവ് പിടിയിലായതിനെ തുടര്‍ന്ന് വിട്ടയക്കാന്‍ പോലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി ദുബായില്‍ ജയിലിലായി. പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത ഏഷ്യന്‍ വംശജനായ 34 കാരന് ദുബായ് ക്രിമിനല്‍ കോടതി ആറു മാസം തടവും 10,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

കൈക്കൂലി വാഗ്ദാനം ചെയ്തതിനു പിന്നാലെ നായിഫ് പോലീസ് സ്‌റ്റേഷനിലെ പോലീസ് സര്‍ജന്റായ ഉദ്യോഗസ്ഥന്‍ സംഭവം മേലാധികാരികളെ അറിയിക്കുകയും ആളെ കയ്യോടെ പിടികൂടാന്‍ കെണി ഒരുക്കകുയമായിരുന്നു. പിടിയിലായതിനു പിന്നാലെ യുവാവ് പോലീസുകാരനില്‍നിന്ന് ഫോണ്‍ വാങ്ങി സഹോദരനെ വിളിക്കുകയായിരുന്നു. പോലീസുകാരന് ഫോണ്‍ കൊടുപ്പിച്ച പ്രതി അനധികൃത താമസക്കാരനായി പിടികൂടിയ സഹോദരനെ നിയമനടപടികള്‍ സ്വീകരിക്കാതെ വിട്ടയാക്കാന്‍ പതിനായിരം ദിര്‍ഹം കൈക്കൂലി വാഗ്ദനം ചെയ്തു.

ഞെട്ടിപ്പോയ പോലീസുകാരന്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചുവെന്നാണ് കേസ് രേഖകളില്‍ പറയുന്നത്. വിവരം ലഭിച്ച മേലുദ്യോഗസ്ഥന്‍
നായിഫ് പോലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിനു മുന്നിലേക്ക് പ്രതിയെ എത്തിക്കാന്‍ കെണി ഒരുക്കുകയായിരുന്നു. ഇവിടെ എത്തിയ പ്രതിയെ കൈയോടെ പിടികൂടി. കേസ് പരിശോധിച്ച കോടതി പ്രതി ചെയ്ത കുറ്റം സ്ഥിരീകരിക്കകുയം ശിക്ഷ വിധിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News