Sorry, you need to enable JavaScript to visit this website.

കുട്ടിയായിരിക്കെ പ്രായം നോക്കാതെ അവര്‍ എന്നെ ദുരുപയോഗിച്ചു, ബന്ധുവായ സ്ത്രീയെ കുറിച്ച് പിയൂഷ് മിശ്ര

മുംബൈ- ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അകന്ന ബന്ധുവായ സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടനും സംഗീത സംവിധായകനും ഗായകനമായ പിയൂഷ് മിശ്ര. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്‌സ് ഓഫ് വാസിപൂര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പിയൂഷ് മിശ്ര ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.
ആരോടും പ്രതികാരം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്നും തനിക്ക് ആഘാതമേല്‍പിച്ച ബാല്യത്തെ കുറിച്ച് പറയുകയാണെന്നും വിശദീകരിച്ചുകൊണ്ടാണ്  ബന്ധുവായ സ്ത്രീയില്‍നിന്നുണ്ടയ ദുരനുഭവം അദ്ദേഹം പങ്കുവെച്ചത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.  അതു തന്നെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആഘാതമുണ്ടായിട്ടും താന്‍ ഒരിക്കലും പ്രതികാരം ചെയ്യാന്‍ ചിന്തിച്ചിട്ടില്ലെന്നും മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2009ല്‍ തരംഗമായി മാറിയ ഗുലാലിലെ ആരംഭ് ഹേ പ്രചന്ദ് എന്ന ഗാനം ആലപിച്ചത് ഇപ്പോള്‍ 60 വയസ്സായ  പിയൂഷ് മിശ്രയാണ്.
ലൈംഗികത വളരെ ആരോഗ്യകരമായ  കാര്യമാണ്, അതുമായുള്ള നിങ്ങളുടെ ആദ്യ കണ്ടുമുട്ടല്‍ നല്ലതായിരിക്കണം, അല്ലാത്തപക്ഷം അത് നിങ്ങളെ ജീവിതത്തിന് മുറിവേല്‍പ്പിക്കു. ജീവിതകാലം മുഴുവന്‍ അത് നിങ്ങളെ ശല്യപ്പെടുത്തും. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം എന്നെ ബാധിച്ചു. ജീവിതം സങ്കീര്‍ണമാക്കിയതില്‍ വേറയും ആളുകളുണ്ട്.  ചിലരുടെ ഐഡന്റിറ്റി മറച്ചവെക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവരില്‍ സ്ത്രീകളും  പുരുഷന്മാരുമുണ്ട്. ചിലര്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ നിലയുറപ്പിച്ചവരാണ്. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാന്‍ ആഗ്രഹിച്ചില്ല- പിയൂഷ് മിശ്ര പറഞ്ഞു.
കുട്ടിക്കാലത്തെ സംഭവത്തെക്കുറിച്ച് പിയൂഷ് മിശ്ര തന്റെ ആത്മകഥയായ തുംഹാരി ഔകാത് ക്യാ ഹേ പിയൂഷ് മിശ്രയില്‍ വിശദമായി എഴുതിയിട്ടുണ്ട്. പുസ്തകത്തില്‍ പേരുകള്‍ മാറ്റിയെങ്കിലും സത്യങ്ങള്‍ അതേപടി നിലനിര്‍ത്തിയെന്നും മിശ്ര പറഞ്ഞു.
ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പിയൂഷ് മിശ്ര പ്രശസ്തനാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം  നാടക കലാകാരനായാണ് കരിയര്‍ ആരംഭിച്ചത്.  2002ലാണ് , മുംബൈയിലേക്ക് മാറിയത്.  മഖ്ബൂലിലെ അഭിനയത്തിന് അംഗീകാരം നേടി. വില്യം ഷേക്‌സ്പിയറിന്റെ മാക്‌ബെത്തിനെ അടിസ്ഥാനമാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണ് ഇര്‍ഫാന്‍ ഖാനും തബുവും അഭിനയിച്ച ചിത്രം. 2014ലെ  ഗാങ്‌സ് ഓഫ് വസേയ്പൂര്‍  അദ്ദേഹത്തിന്റെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായിരുന്നു.
അഭിനേതാവെന്ന നിലയിലും മിശ്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2004ല്‍ കശ്യപിന്റെ ബ്ലാക്ക് െ്രെഫഡേ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ബാന്‍ഡിന് വേണ്ടി അദ്ദേഹം എഴുതിയ അരേ രുക് ജാ രേ ബന്ദേ  ഗാനത്തിന് അദ്ദേഹം പ്രശംസ നേടിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News