ജപ്പാന്‍ പ്രസിഡന്റ് ഈ മാസം ഇന്ത്യയിലെത്തും

ന്യൂദല്‍ഹി- ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും. മാര്‍ച്ച് 19 മുതല്‍ മൂന്ന് ദിവസമാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫ്യൂമിയോ കിഷിദ കൂടിക്കാഴ്ച നടത്തും.

ഈ വര്‍ഷത്തെ ജി-7, ജി-20 പ്രസിഡന്റുമാരായ ടോക്കിയോയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനുമുള്ള നടപടികളും ചര്‍ച്ചയില്‍ ലക്ഷ്യമിടുന്നുണ്ട്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. ജപ്പാന്‍, മറ്റ് ജി-7 അംഗങ്ങളുമായി ചേര്‍ന്ന് റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുമ്പോഴും ഇന്ത്യന്‍ നിലപാട് വിരുദ്ധമായാണ് തുടരുന്നത്. 

ജപ്പാനിലെ ഹിരോഷിമയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ജി-7 ഉച്ചകോടിയുടെ വിജയത്തിന് വേണ്ടി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനാണ് കിഷിദ ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

Latest News