ഇതാ വലിയ ഹൃദയമുണ്ട്, ആന്‍ജിയോപ്ലാസ്റ്റി നടത്തിയെന്ന് ആരാധകരെ അറിയിച്ച് നടി സുസ്മിത

മുംബൈ- ഹൃദായാഘാതമുണ്ടായതായും ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായും ആരാധകരെ അറിയിച്ചു ബോളിവുഡ് താരം സുസ്മിത സെന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതം ഉണ്ടായതെന്ന്  താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അറിയിച്ചു. ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായും സ്‌റ്റെന്റ് ഘടിപ്പിച്ചതായും 47 കാരിയായ താരം പറഞ്ഞു.
നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും.
അച്ഛന്റെ  വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സുസ്മിതയുടെ പോസ്റ്റ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം ഉണ്ടായി...ആന്‍ജിയോപ്ലാസ്റ്റി ചെയ്തു...സ്‌റ്റെന്റ് ഘടിപ്പിച്ചു.  കാര്‍ഡിയോളജിസ്റ്റ് എനിക്ക് ഒരു വലിയ ഹൃദയമുണ്ടെന്ന് വീണ്ടും സ്ഥിരീകരിച്ചതാണ് ഏറ്റവും പ്രധാനം. അച്ഛനോടൊപ്പമുള്ള ചിത്രത്തിന് സുസ്മിത അടിക്കുറിപ്പ് നല്‍കി.

 

Latest News