തബൂക്കില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അബഹ- തബൂക്കില്‍  ഹൃദയാഘാതം മൂലം മരിച്ച തൃശൂര്‍ അന്തിക്കാട് പുത്തന്‍പീടിക  സേവ്യറിന്റേയും ത്രേസ്യയുടേയും മകന്‍ കുരുത്തുക്കുളങ്ങര  ജെയിംസി (43)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. റിയാദില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 10.45 നുള്ള വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈകീട്ട് ആറ് മണിക്ക് ബന്ധുക്കള്‍ ഏറ്റ് വാങ്ങും.
പന്ത്രണ്ട് വര്‍ഷമായി സൗദയിലുള്ള ജെയിംസ് മൂന്ന് മാസം മുമ്പാണ് നിയോം സിറ്റിയില്‍ ജനറേറ്റര്‍ മെക്കാനിക്കായി ജോലിയില്‍ പ്രവേശിച്ചത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അല്‍  ബിദ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്ന. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഖമീസിലെ സാമൂഹ്യ പ്രവര്‍ത്തകനും ജിദ്ദ ജന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ മെമ്പറുമായ ഹനീഫ മഞ്ചേശ്വരവും ജയിംസിന്റെ സുഹൃത്തുക്കളായ ബിജു ചന്ദ്രന്‍, ബിനു കൊല്ലം, പോള്‍ ചാലക്കുടി, തബൂക്കിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അജി എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. ജെയിംസിന്റെ കുടുംബവും മരണവിവരം അറിഞ്ഞ ഉടന്‍  തബൂക്കിലെത്തിയിരുന്നു.
ഖമീസ് മുഷൈത്ത് മഹാല ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പതിനഞ്ച് വര്‍ഷമായി നഴ്‌സായി ജോലി ചെയ്യുന്ന കളത്തില്‍ പറമ്പില്‍ സിസി ചാക്കോയാണ് ഭാര്യ. എമി, എമിള്‍, എസ്സറീത്ത എന്നിവര്‍ മക്കളാണ്. ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News